കോട്ടയം: പാക്കിസ്ഥാനിൽ കടന്നാക്രമിച്ച് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു പിന്നാലെയുള്ള മോക്ക് ഡ്രിൽ ഇന്ന് വൈകിട്ട് ആരംഭിക്കും.
മോക്ഡ്രിൽ ഇങ്ങനെ –
നാല് മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ മൂന്നു വട്ടം നീട്ടി ശബ്ദിക്കും.
സൈറൺ ശബ്ദ്ദം കേൾക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടത്.
കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കും.
4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും.
സൈറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും.
ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ 5 സൈറണുകൾ ഉണ്ട്. ഇതു കൂടാതെ നഗരസഭകളിലെ സൈറണുകളും പ്രവർത്തിക്കും
Advertisements