കോട്ടയം : അശ്രദ്ധമായി അമിതവേഗതയിൽ വന്ന വാഹനമിടിച്ചു. ട്രാഫിക് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് ഗുരുതര പരിക്ക്.
കുറിച്ചി ഔട്പോസ്റ്റ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം എം വിഷ്ണുവിനാണ് പരിക്കേറ്റത്.
ബീഹാർ ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കായി ഇന്ന് ഉച്ചമുതൽ കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ ഡ്യൂട്ടി ചെയ്യുകയായിരുന്നു വിഷ്ണു.
Advertisements
ഉച്ചയ്ക്ക് 2.15 ഓടെ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് ഓഫ് ചെയ്ത് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു വിഷ്ണു. ഈ സമയം കൈനടി ഭാഗത്ത് നിന്നും അമിത വേഗതയിലും അശ്രദ്ധദ്ധമായും ജംഗ്ഷനിലേക്ക് ഓടിച്ചു വന്ന പാസഞ്ചർ ഓട്ടോറിക്ഷാ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടത് കാലിന് ഗുരുതരമായി പരിക്ക് പറ്റി കോട്ടയം ജില്ലാ ആശുപത്രിയിൽ, ചികിത്സയിലാണ്.