ദുബായ് അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിലേക്ക് കോട്ടയം ലൈഫ് വാലി സ്കൂളിലെ വിദ്യാർഥികളും!

കോട്ടയം: ലൈഫ് വാലി ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളായ അമാൻ പി മനോജ്, എലിസബത്ത് ഡെന്നിസ്, ശ്രീദേവി നമ്പൂതിരി എന്നിവർ മെയ് പത്തിന് യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിന്റെ അഞ്ചാമത്തെ എഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

ലോകമെമ്പാടുമുള്ള യുവ ഡിജിറ്റൽ നവോത്ഥാനകരെ ഒരുമിപ്പിക്കുക എന്നതാണ് സൈബർ സ്ക്വയറും എച്ച് കെ സ്കൂൾ ട്രൻസും സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മേളയുടെ ലക്ഷ്യം. ഈ പരിപാടിയിൽ കുട്ടികൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കോഡിങ്, റോബോട്ടിക്സ് തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രോജക്ടുകൾ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ പരിപാടി ആശയ മാറ്റത്തിനും, വികസനത്തിനും, നൈപുണ്യ പരിചയത്തിനും കുട്ടികൾക്ക് അവസരം ഒരുക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2024 സെപ്റ്റംബർ മാസം കോട്ടയം ജില്ലയിൽ വച്ച് നടന്ന ഇന്റർ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിൽ വിജയിച്ചതോടുകൂടിയാണ് ലൈഫ് വാലി ഇൻറർനാഷണൽ സ്കൂളിന് ഈ സുവർണ്ണാവസരം ലഭിച്ചത്.

കഴിഞ്ഞ മൂന്നു വർഷങ്ങളായി ലൈഫ് വാലി ഇൻറർനാഷണൽ സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് മുതലായ സാങ്കേതികവിദ്യകൾ പാഠ്യപദ്ധതിയുടെ ഭാഗമായിട്ട് ചേർത്തിട്ടുണ്ട്, അവ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിലുള്ള നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. മറീന സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പാൾ ഡോ.ജിയോ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേരും.

വിദ്യാർത്ഥികൾ അവർ അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകൾ വിശദീകരിക്കുന്നു,കൂടാതെ എച്ച് കെ സ്കൂൾസ് ട്രെൻസ് മാനേജർ അരവിന്ദ് മുരളി, ഇൻറർനാഷണൽ ഡിജിറ്റർ ഫെസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു.

Hot Topics

Related Articles