അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം പാലാ കെ. ആർ മണിയ്ക്ക് സമ്മാനിച്ചു

പാലാ: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ 2024-25ലെ മുതിര്‍ന്ന തുള്ളല്‍ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന കുഞ്ചന്‍ സ്മാരക തുള്ളല്‍ പുരസ്‌കാരത്തനു പാലാ കെ.ആര്‍.മണി അര്‍ഹനായി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഓട്ടന്‍തുള്ളല്‍ വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന കെ.ആര്‍.നാരായണന്‍ എന്ന പാലാ കെ.ആര്‍.മണി പ്രശസ്ത തുള്ളല്‍ കലാകാരനായിരുന്ന പാലാ, കരൂര്‍, പോണാട് കുന്നത്തോലിക്കല്‍ കെ. ആര്‍.രാമന്‍കുട്ടിയുടെ മകനാണ്.
കേരള കലാമണ്ഡലത്തില്‍ ഉപരിപഠനം നടത്തിയ കെ,ആര്‍.മണിക്ക് ഗുരുശ്രേഷ്ഠപുരസ്‌കാരം, ഗുരുദക്ഷിണപുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Advertisements

തുള്ളല്‍ കലാരംഗത്ത് നിരവധി കലാകാരന്‍മാരെ സംഭവാന ചെയ്ത പാലാ കെ.ആര്‍.മണി സ്‌കൂള്‍, കോളജ് കലോത്സവ വേദികളില്‍ നിരവധി കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചും വിവിധ സാംസ്‌കാരിക പരിപാടികളിലും ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങിയ മാധ്യമങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചു വരുന്നു. നിരവധി സിനിമ, സീരിയല്‍, ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുദേവ ചരിതം, കടപ്പാട്ടൂര്‍ ശ്രീമഹാദേവചരിതം എന്നീ തുള്ളല്‍ കഥകള്‍ സ്വന്തമായി രചിക്കുകയും ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍കഥകള്‍ക്കു പുറമേ പാരമ്പര്യ പുരാണകഥകളും ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ വിഭാഗങ്ങളിലെ കഥകളും തുള്ളലായി അവതരിപ്പിച്ചു വരുന്നു.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ കുഞ്ചന്‍ സ്മരകത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രി പി. പ്രസാദ്, സാഹിത്യകാരന്‍ എം. മുകുന്ദന്‍, എച്ച്. സലാം എംഎല്‍എ, കെ.സി. വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കുഞ്ചന്‍ സ്മാരക തുള്ളല്‍ പുരസ്‌കാരം നേടിയ പാലാ കെ.ആര്‍.മണിയെ എംപിമാരായ ജോസ് കെ.മാണി, കെ. ഫ്രാന്‍സീസ് ജോര്‍ജ്, മാണി സി.കാപ്പന്‍, എംഎല്‍എ, പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Hot Topics

Related Articles