പോത്തിൻ കുട്ടികളിൽ തൈലേറിയ രോഗം വ്യാപകമാകുന്നൂ : ജാഗ്രത പാലിക്കണമെന്ന് നിർദേശം

കോട്ടയം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പോത്തിൻ കുട്ടികളിൽ തൈലേറിയ രോഗം കൂടുതലായി കാണുന്നതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. ചൂട് വലിയ തോതിൽ വർദ്ധിച്ചതോടെയാണ് ഇത് വർദ്ധിച്ചത് ഒരു പോത്തിൻകുട്ടി പൂർണ്ണ ആരോഗ്യവാൻ ആകണമെകിൽ മൂന്നു മാസം എങ്കിലും മാതാവിന്റെ പാൽ കുടിക്കണം. എന്നാൽ പോത്തിൻ കുട്ടികളുടെ കച്ചവടം വ്യാപകമായതോടെ പ്രസവിച്ചു ഒരു മാസത്തിനുള്ളിൽ പോത്തിൻ കുട്ടികൾ വിപണിയിൽ എത്തുന്നു.

Advertisements

ഇത്തരത്തിൽ എത്തുന്ന കുട്ടികൾക്ക് രോഗ പ്രതിരോധ ശേഷി വളരെ കുറവാണ്. കണ്ണ് ചുമക്കുന്നതും വായിൽ നിന്നു വെള്ളനിറത്തിലുള്ള നിര വരുന്നതു൦ തൈലേറിയായുടെ ലക്ഷണങ്ങളാണ് രക്തം പരിശോധിച്ചാൽ മാത്രമേ രോഗം ഉറപ്പിക്കാൻ സാധിക്കു. മറ്റു മൃഗങ്ങളിലേക്കു൦ പകരുന്ന രോഗമാണ് തൈലേറിയ. വേനൽ മഴ ലഭിച്ചതോടെ പറമ്പുകളിൽ പുല്ലുകളു൦ കാടുകളും കിളുർത്തതോടെ നിരവധി ആളുകൾ പോത്തിൻ കുട്ടികളെ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൂക്കത്തിനാണ് ഇപ്പോൾ കച്ചവടം കിലോയിക്ക് 175 രുപ നിരക്കിലാണ് കുട്ടികളെ കച്ചവടക്കാർ വിൽക്കുന്നത് കേരളത്തിന്റെ കന്നുകാലി സെൻസസ് റിപ്പോർട്ട് അനുസരിച്ച് വളർത്തു മൃഗങ്ങളുടെ എണ്ണത്തിൽ വൻ കുറവാണ്. കാണിക്കുന്നത് ഈ സാഹജരൃത്തിൽ രോഗമുള്ള പോത്തിൻകുട്ടികൾ ഇവിടെയ്ക്ക് കൂടുതലായി എത്തിയാൽ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകും. കേരളത്തിനു വെളിയിൽ നിന്നും വരുന്ന പോത്തിൻകുട്ടികളെ അതിർത്തി ചെക്ക് പൊസ്റ്റുകളിൽ കർശന പരിശോധന വിധേയമാക്കുകയു൦ കുട്ടികളെ വിൽക്കുന്ന കേന്ദ്രങ്ങളിൽ കൊണ്ടുവന്നാൽ നിരീക്ഷണത്തിൽ വെച്ച് രോഗം ഇല്ല എന്നു ഉറപ്പുവരുത്താനും ആവശൃമായ നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.

Hot Topics

Related Articles