കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച രണ്ട് പ്രതികൾ പിടിയിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശികളായ രണ്ട് പേർ

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. കോട്ടയം ഈസ്റ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കൂരംപാല വില്ലേജിൽ കൂരംപാല സൗത്ത് ചാരുവിളയിൽ് തെങ്ങുംവിള വീട്ടിൽ അഭിജിത്ത് ടി.ആർ (21) പത്തനംതിട്ട കൂരംപാല പന്തളം കടക്കാട് ഭാഗം പണ്ടാരത്തിൽ തെക്കേപുര വീട്ടിൽ ജിഷ്ണു വിജയൻ (19) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളൂർ സ്വദേശിയുടെ ഹീറോ ഹോണ്ടാ ബൈക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോകുകയായിരുന്നു. പരാതി പ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളെ പത്തനംതിട്ടയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Hot Topics

Related Articles