കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയവുമായി മൂലവട്ടം അമൃത സ്കൂൾ. സ്കൂളിൽ നിന്നും ഇക്കുറി പരീക്ഷ എഴുതിയതിൽ ഏഴു വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കൃഷ്ണജിത്ത് പ്രസാദ്, ശിവബാൽ കെ.പി, വിശ്വനാഥ് എം.വാര്യർ, അപർണ സുബീഷ്, ഹരിപ്രിയ എ.എസ്, കാർത്തിക ജി.നായർ, സ്വാതി കൃഷ്ണ കെ.കെ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. മൂന്നു കുട്ടികൾക്ക് ഒമ്പത് എപ്ലസും , രണ്ട് പേർക്ക് എട്ട് എ പ്ലസുമുണ്ട്.
Advertisements