ന്യൂഡൽഹി: പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ കടൽമാർഗവും പ്രത്യാക്രമണത്തിനായി തയ്യാറെടുപ്പ് നടത്തിയതിനെക്കുറിച്ച് വിവരിച്ച് സൈന്യം.അറബിക്കടലില്‍ നാവികസേനയുടെ വിന്യാസം ശക്തിപ്പെടുത്തിയെന്നും എല്ലാംകൊണ്ടും തങ്ങള്‍ സജ്ജമായിരുന്നെന്നും നാവികസേന വൈസ് അഡ്മിറല്‍ എ.എൻ. പ്രമോദ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ഈ തയ്യാറെടുപ്പ് മൂലം പാക് നാവികസേന അവരുടെ തുറമുഖത്തിന് സമീപത്തുതന്നെ തുടരാൻ നിർബന്ധിതരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലുനാള്‍ നീണ്ട ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതാദ്യമായി സൈന്യം തങ്ങളുടെ മുന്നൊരുക്കത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വ്യക്തമാക്കിയത്.’സാധാരണക്കാരായ വിനോദയാത്രികർക്കുനേരെ പഹല്‍ഗാമില്‍ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ നാവികസേന പൂർണസജ്ജമായിരുന്നു. നാവികസേന, അന്തർവാഹിനികള്‍, വിമാനങ്ങള്‍ തുടങ്ങിയവയെല്ലാം യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളോടെ സമുദ്രമേഖലയില്‍ വിന്യസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭീകരാക്രമണം നടന്ന് 96 മണിക്കൂറുകള്‍ക്കുള്ളില്‍ അറബിക്കടലില്‍ ഒന്നിലധികംതവണ പരിശീലനം നടത്തി. നടപടിക്രമങ്ങള്‍ പരീക്ഷിക്കുകയും പരിഷ്കരിക്കുകയും ചെയ്തു’, വൈസ് അഡ്മിറല്‍ പറഞ്ഞു. പാകിസ്താനിലെ കറാച്ചി അടക്കം കടലിലും കരയിലും തിരഞ്ഞെടുത്തപ്രദേശങ്ങളില്‍ ആക്രമണം നടത്താനുള്ള ലക്ഷ്യസ്ഥാനം നിശ്ചയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണം നടന്ന് 96 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ എല്ലാം കൊണ്ടും സജ്ജമായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വടക്കൻ അറബിക്കടലില്‍ സേന പ്രതിരോധത്തിന് തയ്യാറെടുത്ത് വിന്യാസം നടത്തി. കറാച്ചി അടക്കം കടലിലും കരയിലും തിരഞ്ഞെടുത്ത പ്രദേശങ്ങളെ ലക്ഷ്യംവെച്ചു. കൃത്യ സമയത്ത് ആക്രമിക്കത്തക്ക രീതിയില്‍ പൂർണസന്നദ്ധതയും ശേഷിയും നാവികസേനയ്ക്കുണ്ടായിരുന്നു. ഇന്ത്യൻ നാവികസേനയുടെ മുമ്ബോട്ടുള്ള വിന്യാസം പാകിസ്താന്റെ നാവികസേനയേയും വ്യോമ യൂണിറ്റുകളേയും പ്രതിരോധ സ്ഥാനത്തുതന്നെ തുടരാൻ നിർബന്ധിതരാക്കി. അവർക്ക് തുറമുഖങ്ങളിലോ അതിനടുത്ത പ്രദേശങ്ങളിലോ നിലയുറപ്പിക്കേണ്ടിവന്നു. നിരന്തരം ഇക്കാര്യം ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യദിനം മുതല്‍ക്കേ ഞങ്ങളുടെ പ്രതികരണം നിയന്ത്രിതവും ആനുപാതികവും ഉത്തരവാദിത്വപൂർണവുമായിരുന്നു. പാകിസ്താന്റെ പ്രകോപനപരമായ ഏതൊരു നടപടിക്കും തിരിച്ചടിനല്‍കാൻ ഇന്ത്യൻ നാവികസേന കടലില്‍ തയ്യാറായിരുന്നു’, അദ്ദേഹം പറഞ്ഞു.