കൊച്ചി: വഖ്ഫ് നിയമ ഭേദഗതിയെ കേരളവും സുപ്രിംകോടതിയില്‍ എതിർക്കും. ഹർജി നല്‍കുന്നതിനുള്ള നിർദേശം സംസ്ഥാന സർക്കാർ നിയമ വകുപ്പ് ഉദ്യോഗസ്ഥർക്ക് നല്‍കിയതായി മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി ചുമതലയേറ്റ ശേഷം രൂപീകരിക്കുന്ന ബെഞ്ച് മുമ്ബാകെയാണ് കേരളം ഹർജി നല്‍കുക.
നിയമത്തെ അനുകൂലിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് എതിർത്ത് നിലപാട് അറിയിക്കാൻ കേരളവും തയാറാകുന്നത്. വഖ്ഫ് നിയമ ഭേദഗതി ഭരണഘടനാ അവകാശങ്ങള്‍ക്ക് എതിരാണെന്ന വാദമാണ് കേരളം ഉയർത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണഘടന നല്കുന്ന മതപരമായ സ്വാതന്ത്യ്രത്തിനെതിരായ നിയമഭേദഗതികള്‍ എന്ന കാഴ്ചപാട് അവതരിപ്പിക്കുന്ന സംസ്ഥാന സർക്കാർ, നിയമ ഭേദഗതി ഫെഡറല്‍ സംവിധാനത്തില്‍ പ്രവർത്തിക്കുന്ന സംസ്ഥാന വഖ്ഫ് ബോർഡുകളെയും വഖ്ഫ് ട്രൈബ്യൂണലുകളെയും അസ്ഥിരപ്പെടുത്തുന്നതാണെന്ന നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്. വിശ്വാസപരമായ കാര്യങ്ങള്‍ പാലിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വഖ്ഫ് ബോർഡുകളെ ദുർബലപ്പെടുത്തുന്ന നടപടികള്‍ക്കെതിരേ കേരള നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
മതപരമായ ആവശ്യങ്ങള്‍ക്കും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കുമായി മതപരമായ വിശ്വാസത്തിൻ്റെ പേരില്‍ നല്കപ്പെട്ട വസ്തുക്കളില്‍ അവകാശം ഉന്നയിക്കുന്നതിനെതിരേ ഭരണഘടനാപരമായ ലംഘനം ചൂണ്ടിക്കാട്ടിയാണ് സമസ്തയുടേത് ഉള്‍പ്പെടെ ഒരുകൂട്ടം ഹർജികള്‍ സുപ്രിം കോടതിയില്‍ എത്തിയത്. ഇതില്‍ അഞ്ചെണ്ണം പരിഗണിച്ച സുപ്രിംകോടതി വിശദ വാദത്തിനിടയില്‍ സംസ്ഥാന സർക്കാരുകളുടെ ഹർജികളും പരിഗണിക്കുന്നുണ്ട്.