വൈക്കം മൂത്തേടത്തുകാവ്പപയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണം : ചുറ്റമ്പല കട്ടള വെയ്പ്പ് തുടങ്ങി

വൈക്കം: വൈക്കം മൂത്തേടത്തുകാവ്പപയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലപുനരുദ്ധാരണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ഉപദേവതാശ്രീകോവിലിൻ്റെ കട്ടിളവയ്പ്പ് നടത്തി. ക്ഷേത്രം മുഖ്യകാര്യദർശി ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കട്ടിളവയ്പ്പ് നടന്നത്.ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ ബാലസ്വരൂപമായാണ് പ്രതിഷ്ഠ.പാൽക്കാവടിയുള്ള അത്യപൂർവ ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണ് പയ റുകാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രമെന്ന് ക്ഷേത്ര കാര്യദർശി ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപറഞ്ഞു. കട്ടളവയ്പു ചടങ്ങിൽ പൊന്നപ്പൻ ആചാരി പ്രസാദ്,നിധീഷ്,സുനിൽ, എ.വി. ഗോവിന്ദൻ നമ്പുതിരി , ദേവസ്വം മാനേജർ സാഗർ, ഉദയകുമാർ ഭക്തർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles