കോട്ടയം : ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആസ്സാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ.ആസ്സാം സ്വദേശി അസം ബെക്സാ ജില്ല ബാരംഗബാരി ബാർപ്പേട്ട ഗായതി വില്ലേജ് അനിൽ ഇക്ക (21) യെ ആണ് കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷിച്ചത്.
2022 നവംബർ മാസം ഏറ്റുമാനൂരിലെ സ്കൂൾ ഹോസ്റ്റലിലെ താൽക്കാലിക കെട്ടിടത്തിൽ ഒൻപത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂറൻ കേസ്. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏറ്റുമാനൂർ മുൻ എസ് എച്ച് ഒ മാരായിരുന്ന രാജേഷ് കുമാർ സി ആർ , പ്രസാദ് ഏബ്രഹാം വർഗീസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്ക് എതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: പോൾ കെ എബ്രഹാം ഹാജരായി.