യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ളാക്കാട്ടൂർ എംജിഎമ്മിന് ഉജ്ജ്വല വിജയം

ളാക്കാട്ടൂർ: യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ളാക്കാട്ടൂർ എംജിഎം എൻ എസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ 23 കുട്ടികൾ വിജയിച്ചു. 32 കുട്ടികളാണ് പരീക്ഷ എഴുതിയത്. സ്കോളർഷിപ്പ് പരീക്ഷ എഴുതിയ കുട്ടികൾക്ക് പ്രത്യേക പരിശീലനം സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. ഈ അദ്ധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയവും 23 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പും എംജിഎം സ്കൂൾ നേടിയിരുന്നു. വിജയികൾക്ക് മാനേജ്മെൻ്റും സ്റ്റാഫും പി റ്റി എ യും അഭിനന്ദനം അറിയിച്ചു.

Advertisements

Hot Topics

Related Articles