കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 20 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. അയർകുന്നം 110 സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നീറിക്കാട്, അയർകുന്നം ടൗൺ, മണർകാട് ഫീഡറുകളുടെ പരിധിയിലും മറ്റക്കര, മഞ്ഞാമറ്റം, പൂതിരി ഫീഡറുകളുടെ പരിധിയിലും 09:00 മുതൽ 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പുളിഞ്ചോട്, കുടമാളൂർ, എസ് ഐ ഐ ടി ഐ, പിച്ചനാട്ട്, കിംസ് ഹോസ്പിറ്റൽ, വെട്ടൂർ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കേശവൻ, കുഴിപ്പറമ്പ്, നേതാജി നഗർ , ട്രെൻഡ്‌സ്’, ഏദൻസ്, ചാണ്ടീസ് ലോക്ക്, കൈലാസ്, ഇടിക്കുഴി, വ്യാപാരഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, ടി ആർ എഫ്, തലനാട് പഞ്ചായത്ത് , തലനാട് ടവർ, അയ്യംപാറ കവല, ആനയിളപ്പ്, സെഞ്ച്വറി സ്റ്റാപ്പിൾ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി ആശുപത്രി, വട്ടുകളം ,പാനാപ്പള്ളി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇ എസ് ഐ , മുള്ളുവേലിപ്പടി, ശാലോം, എം ആർ എഫ് പമ്പ് , ഡോൾ സിറ്റി, തെങ്ങും തുരുത്തേൽ ട്രാൻസ്ഫോമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം, കരുണ, മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്ന് ,ചീരാംകുഴി , വട്ടമല ക്രഷർ, കണ്ണാടിയുറുമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാലം മുതൽ അയർക്കുന്നം ടൗൺ വരെയുള്ള ഭാഗങ്ങളിലുള്ള ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ചാലമറ്റം, വെള്ളാത്തൊട്ടി, പയസ്മൗണ്ട് മഠം എന്നീ സ്ഥലങ്ങളിൽ 9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും പെരുംതുരുത്തി , ശാസ്താ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കല്ലോലി , പനച്ചിക്കൽ പിടിക, മാമ്പതി, പച്ചിലമാക്കൽ , എന്നീ ട്രാൻസ് ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം, st. ജോസഫ് മില്ല്, ഉദയ, നന്മ, ചേർപ്പുങ്കൽ ഹൈ വേ, നെല്ലിപ്പുഴ, എം കെ മോട്ടോർസ്, ഇൻഡസ് മോട്ടോർസ്, സമിരിട്ടൺ, നെടുമ്പാലക്കൽ, എബനെസർ, ചേർപ്പുങ്കൾ ടൌൺ, മാന്വൽ ഫീഡ്, അഗാപ്പ, പാളയം, എണ്ണപ്പന, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം, അടികൊള്ളി, കുണുക്കും പാറ, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയാ , നിറപറ , മുളക്കാം തുരുത്തി , യൂദാപുരം , ശാസ്താംങ്കൽ , വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എള്ളുകാല എസ് എൻ ഡി പി, വില്ലേജ് ഓഫീസ് എള്ളൂ കാല എന്നീ ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇല്ലിമൂട് ട്രാൻസ്‌ഫോർമറിൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കാളച്ചന്ത ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.