തിരുവല്ല: എസ്എൻഡിപി യോഗം 350-ാം നമ്പർ ഓതറ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ആറാമത് പ്രതിഷ്ഠ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ ആർ മനോജ് ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സന്ദേശം നൽകി. ശാഖാ കൺവീനർ അനീഷ് ആനന്ദ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സുധാഭായ്, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിശാഖ് പി സോമൻ, കുമാരനാശാൻ മെമ്മോറിയൽ ശാഖാ സെക്രട്ടറി അഡ്വ. വി എസ് അനീഷ്, കിഴക്കൻ ഓതറ ശാഖാ സെക്രട്ടറി വാസുദേവൻ കെ എ, തൈമറവുംകര ശാഖാ സെക്രട്ടറി രാജേഷ് ശശിധരൻ, സൈബർസേന ജോ.സെക്രട്ടറി അവിനാഷ് എ എം, ഉത്സവകമ്മിറ്റി കൺവീനർ അനിൽ കുളങ്ങരയ്ക്കൽ എന്നിവർ സംസാരിച്ചു.