മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ വീണ്ടും കാട്ടാന ആക്രമണം; 67 കാരിയായ വയോധിക കൊല്ലപ്പെട്ടു

തൃശൂർ: മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം. വീടിന്‍റെ സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

Advertisements

Hot Topics

Related Articles