റാന്നി: പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വയസുകാരിയെ പീഡിനത്തിനിരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. അച്ഛന് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും രണ്ട് സഹോദരിമാരും വാടക വീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. സഹോദരിമാര്‍ രണ്ടും ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നതിനാല്‍ പെണ്‍കുട്ടി മാത്രമാണ് അമ്മയ്ക്കൊപ്പമുള്ളത്.
ലൈംഗികചുവയോടെയെ സംസാരിക്കുന്നതും കുട്ടിയെ ഫോണില്‍ വിളിച്ച് അസഭ്യം പറയുന്നതും പതിവാണ്. തനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഷിജു ബൈക്കില്‍ കയറ്റി സ്കൂളില്‍ കൊണ്ടുവിടുമായിരുന്നെന്നും അമ്മയാണ് ഇതിന് നിര്‍ബന്ധിച്ചിരുന്നതെന്നും കുട്ട പൊലീസിനെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നാല് കൊല്ലമായി പ്രതി ഷിജു ഇടയ്ക്ക് ഇവരുടെ വീട്ടിലെത്താറുണ്ട്. കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണ്. കഴിഞ്ഞ മാസം 27 ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് ആദ്യ പീഡനം ശ്രമം നടന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതി വീണ്ടും ഷിജു പെണ്‍കുട്ടിയെ കടന്നു പിടിച്ചു.
സ്കൂളിലെത്തിയ പെണ്‍കുട്ടി വിവിരങ്ങള്‍ അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം ഷിജുവിനെതിരെ പോക്സോ നിയത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ വിവരങ്ങള്‍ അറിഞ്ഞത്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.