എസ് എം വൈ എം പാലാ രൂപതയുടെ വനിതാ ദിനാഘോഷം നടത്തി

പാലാ : എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ വി ദി വുമൺ 2022, വനിതാദിന ആഘോഷം നടത്തപ്പെട്ടു. പാലാ രൂപതയിലെ യുവതികൾ ഒത്തുചേർന്ന വനിതാദിന ആഘോഷം രാമപുരം എ എസ് ഐ ശ്രീമതി മഞ്ജുഷ ഗോപി ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെ സുരക്ഷക്കായുള്ള നിയമങ്ങളും, എങ്ങനെ സ്ത്രീകൾ കുടുംബത്തിൽ ജീവിക്കണമെന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും,കുട്ടികൾ വളർന്നു വരുമ്പോൾ ശ്രദ്ധക്കേണ്ട കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായി സംസാരിച്ചു.പൂർണമായും വനിതകൾ നേതൃത്വം നൽകിയ യോഗമാണ് വനിതാദിനത്തിൽ എസ് എം വൈ എം പാലാ
രൂപത സംഘടിപ്പിച്ചത്.

Advertisements

എസ് എം വൈ എം പാലാ രൂപത രൂപത വൈസ് പ്രസിഡന്റ് റിന്റു റെജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ് എം എസ്, രൂപത പ്രസിഡൻറ് ശ്രീ ജോസഫ് കിണറ്റുകര, കുറവിലങ്ങാട് ഫൊറോന ഡയറക്ടർ ഫാ. ജോസ് കുഴിഞ്ഞാലിൽ , മോനിപ്പള്ളി യൂണിറ്റ് രക്ഷാധികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. അരുൺ വല്ല്യാറ , ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റിനി വിൽസൺ, പാലാ രൂപതയുടെ ആദ്യ വനിത വൈസ് പ്രസിഡൻറ് ശ്രീമതി മാഗി ജോസ് മേനാംപറമ്പിൽ, കുറവിലങ്ങാട് ഫൊറോന വൈസ് പ്രസിഡൻറ് അലീന ബിജു, രൂപത ട്രഷറർ മെറിൻ തോമസ്. മോനിപ്പള്ളി യൂണിറ്റ് പ്രസിഡൻറ് ബിൻസിമോൾ ചാക്കോ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ സംഗമവും എസ് എം വൈ എം പാലാ രൂപതയുടെ മുൻകാല വൈസ് പ്രസിഡന്റുമാരെ ആദരിക്കലും അവരുമായുള്ള ചർച്ചകളും നടത്തി.കുമാരി ശീതൾ റ്റോം വെട്ടത്തിന്റെ നേതൃത്വത്തിൽ സ്വയം സംരംഭകത്വ ക്ലാസും നടത്തപ്പെട്ടു.

Hot Topics

Related Articles