കോട്ടയം: ജാഗ്രത ന്യൂസിന്റെ കരിയർ ഗൈഡൻസ് സെമിനാർ Lets Fly 25 നാളെ മെയ് 25 ഞായറാഴ്ച കോട്ടയം നാഗമ്പടത്ത് നടക്കും. ക്ലാസിൽ പങ്കെടുക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർത്ഥിയ്ക്ക് സൗജന്യവിമാനയാത്ര ചെയ്യാനുള്ള അവസരമാണ് ഉള്ളത്. അങ്കമാലി സീമാറ്റ് കോളേജാണ് ഒരു ദിവസം വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ഒരു വിദ്യാർത്ഥിയ്ക്ക് വാഗ്ദാനം ചെയ്യുന്നത്.
രാവിലെ 09.30 മുതൽ നാഗമ്പടം ബസ് സ്റ്റാൻഡ് കെട്ടിടത്തിനു മുകളിലെ ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. രാവിലെ 10 മുതൽ 12 വരെ തോൽക്കാനെനിക്ക് മനസില്ല എന്ന വിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ.രാജേഷ് കെ.പുതുമന ക്ലാസ് എടുക്കും. തുടർന്ന്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംങ് ഓഫിസർ പി.എ അമാനത്ത് ഫ്രം ഡ്രീമേഴ്‌സ് ടു അച്ചീവേഴ്‌സ്, എക്‌സ്‌പ്ലോറിംങ് ദി കരിയർ എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. സംസ്ഥാനത്തെയും പുറത്തെയും വിവിധ കോളേജുകളിൽ നിന്നുള്ള ഫാക്വൽട്ടികളും പരിപാടിയുടെ ഭാഗമായി പങ്കെടുക്കും. പത്താം ക്ലാസും , പ്ലസ്ടു പരീക്ഷയും കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പുതി വഴികാട്ടുന്നതാകും കരിയർ ഗൈഡൻസ് സെമിനാർ. കോട്ടയം തിരുനക്കര ഇമേജ് മൾട്ടിമീഡിയ അക്കാദമി, സീമാറ്റ് അങ്കമാലി കൊല്ലം, എവിടി എക്‌സൽ എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് റാന്നി, പഴവങ്ങാടി പത്തനംതിട്ട, വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസ് കോട്ടയം, ചെന്നൈ , എസ്.എം.എസ് കോളേജ് ഏറ്റുമാനൂർ എന്നിവരും നിരവധി നഴ്‌സിംങ് , പാരാമെഡിക്കൽ കോളേജുകളുമാണ് പരിപാടിയിൽ പങ്കെടുക്കുക.














