കനത്ത കാറ്റും മഴയും : എറണാകുളത്ത് റോഡിലേക്ക് വീണ പോസ്റ്റിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

കൊച്ചി : കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് വീണ പോസ്റ്റില്‍ ബൈക്കിടിച്ച് മറിഞ്ഞു, ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റില്‍ ബൈക്കിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികന്‍ മരിച്ചു. അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്.

Advertisements

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നില്‍ അനാസ്ഥ ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പോസ്റ്റ് നിലത്തു വീണത്. ഈ പോസ്റ്റില്‍ തട്ടി മറ്റൊരു ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം ഇവിടെ എത്തിയ പൊലീസ് റോഡിന് കുറുകെ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും, ആ സമയം പൊലീസ് പോസ്റ്റ് മാറ്റിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Hot Topics

Related Articles