കോട്ടയം : 800 മില്ലി വ്യാജ ചാരായവും 300 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി തിരുവഞ്ചൂർ സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തിരുവഞ്ചൂർ കരിപ്പാക്കുന്നശേരി വീട്ടിൽ കെ.ജി സുദർശനെയാണ് (37) പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ ടോംസി പി ജെയും സംഘവും പിടികൂടിയത്. തിരുവഞ്ചൂർ ഉള്ള കേരള വാട്ടർ അതോറിറ്റിയുടെ കെ ഡബ്യു എസ് എസ് ഫിൽറ്റർ ഹൗസിന്റെ സമീപമുള്ള വീട്ടിൽ വാഷ് വ്യാപകമായി വിൽപ്പനക്കായി സൂക്ഷിക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഈ മാസം 22ന് ഇയാളെ പിടിക്കുടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പട്രോളിംഗിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനോയി കെ മാത്യു ,പ്രിവന്റീവ് ഓഫീസർ അനിൽ വേലായുധൻ സി .ഇ ഓ മാരായ ഷെബിൻ ടി മർക്കോസ്,അഖിൽ എസ് ശേഖർ, നിബിൻ നെൽസൺ ഡബ്ലിയു സി ഇ ഓ ആശാലത ഡ്രൈവർ സോജി മാത്യു എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.