പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടത്തി

പത്തനംതിട്ട :
പൊലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പത്തനംതിട്ട അബാൻ ആർകേഡിൽ നടന്നു. ഇന്നലെ രാവിലെ 9 ന് പതാക ഉയർത്തലോടെ കൺവെൻഷൻ ആരംഭിച്ചു. 10 ന് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ ഉത്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി വിജയകാന്ത് അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ സർജി പ്രസാദ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജയരാജ്‌ കൃതജ്ഞതയും പറഞ്ഞു.കെ പി എ ജില്ലാ നിർവാഹക സമിതി അംഗം ധനൂപ് എം കുറുപ്പ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു.

Advertisements

കെ പി എ സംസ്ഥാന പ്രസിഡന്റ്‌ ഇ സുധീർ ഖാൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി സക്കറിയ പ്രവർത്തനറിപ്പോർട്ടും ട്രഷറര്‍ രാജേഷ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റ് റിപ്പോർട്ട്‌ സർജി പ്രസാദ് അവതരിപ്പിച്ചു. അഡീഷണൽ എസ്പി ആർ ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, ഡിസിബി ഡി വൈ എസ് പി കെ എ വിദ്യാധരൻ, തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാർ, അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാർ, വി സഞ്ജു കൃഷ്ണൻ, കെ ആർ ഷെമി മോൾ, കെ ബി അജി, ടി എൻ അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ പി എ ജില്ലാ നിർവാഹക സമിതി അംഗം പി എച്ച് അൻസിം പ്രമേയം അവതരിപ്പിച്ചതിനെതുടർന്ന് ചർച്ച നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് മൂന്നിന് നടന്ന പൊതുസമ്മേളനം കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. കെ പി എ ജില്ലാ വൈസ് പ്രസിഡന്റ്‌ നിഷാദ് പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജെതാക്കൾക്കും പൊലീസ് സംഘടനാ മുൻ ഭാരവാഹികൾക്കുമുള്ള ആദരവ് കെ യു ജനീഷ് കുമാർ എംഎൽഎ സമർപ്പിച്ചു. ജി സക്കറിയ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എസ് ബൈജു നന്ദിയും പറഞ്ഞു. മുഖ്യപ്രഭാഷണവും മെറിറ്റ് അവാർഡ് വിതരണവും അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നടത്തി. പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ടി ഡി ബൈജു മുഖ്യാതിഥിയായി. എസ് എസ് ബി ഡി വൈ എസ് പി ഡോ.ആർ ജോസ്,,ഡി വൈ എസ് പി മാരായ ആർ ജയരാജ്, എസ് അഷാദ്, ടി രാജപ്പൻ, കെ ആർ പ്രതീക്, ബിനു വർഗീസ്, ബി അനിൽ, ഓഫീസേർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബി എസ് ശ്രീജിത്ത്‌, കെ പി എ ജില്ലാ സെക്രട്ടറി ശ്യാം കുമാർ,പോലീസ് സഹകരണസംഘം വൈസ് പ്രസിഡന്റ്‌ എസ് അനീഷ് എന്നിവർ ആശംസകൾ നേർന്നു.

Hot Topics

Related Articles