അനഘയ്ക്ക് മാത്യ വിദ്യാലയത്തിൻ്റെ ആദരവ്

രാമപുരം:
കേരള ഹയർസെക്കൻഡറി ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി (1200/1200) രാമപുരത്തിന്റെ അഭിമാന ഭാജനമായി മാറിയ അനഘ രാജീവിനെ മാതൃവിദ്യാലയമായ എസ് എച്ച്. ഗേൾസ് സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി ആദരിച്ചു.

Advertisements

അധ്യാപകരായ സി. ആൻസ്, ലിബിൻ സി. കെ, ജോബി ജോസഫ്, റിൻസി സെബാസ്റ്റ്യൻ, ജീന സി. കണ്ടത്തിൽ എന്നിവരാണ് അനഘയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ട് വീട്ടിലെത്തിയത്. മധുരം നൽകിക്കൊണ്ട് അനഘയും വീട്ടുകാരും അധ്യാപകരെ സ്വീകരിച്ചു. സി. ആൻസും സഹ അധ്യാപകരും ഷാൾ അണിയിച്ച് അനഘയെ അനുമോദിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിലും പരീക്ഷകളിലും എല്ലാ വിജയാശംസകളും നേർന്നു. തന്റെ ജീവിതാഭിലാഷമാ യ സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമാക്കി മുന്നേറാനുള്ള കരുത്തും ധൈര്യവും അധ്യാപകർ അനഘയ്ക്കു പകർന്നേകി.

Hot Topics

Related Articles