കോട്ടയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ കടുത്തുരുത്തിയിലെ വസതിയിൽ എത്തി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് , കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്‌സൺ ജോസഫ് ഒഴുകയിൽ , സോണിയ മോൻസ് , മരീന മോൻസ്, കെപിസിസി മെമ്പർ അഡ്വ. ടി.ജോസഫ് , യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീൽ , യുഡിഎഫ് കൺവീനർ മാഞ്ഞൂർ മോഹൻകുമാർ , കേരള കോൺഗ്രസ് സംസ്ഥാന നേതാക്കളായ തോമസ് കണ്ണംന്തറ, സ്റ്റീഫൻ പാറാവേലി, ഡിസിസി സെക്രട്ടറി സുനു ജോർജ്, എം.എൻ ദിവാകരൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി, കടുത്തുരുത്തി അർബൻ ബാങ്ക് ചെയർമാൻ എം.കെ സാംബുജി, മുൻ ചെയർമാൻ യു.പി ചാക്കപ്പൻ, കടുത്തുരുത്തി ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് ചെറിയാൻ കെ.ജോസ് , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു കരിമാടത്ത് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന ഭരണത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും. കോൺഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ബന്ധം ശക്തമാക്കിക്കൊണ്ട് യുഡിഎഫിനെ കരുത്തുറ്റതാക്കി മാറ്റാൻ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎയെ തൊടുപുഴ – പുറപുഴയിലെ വസതിയിൽ സന്ദർശിച്ച ശേഷമാണ് കെപിസിസി പ്രസിഡന്റ് കടുത്തുരുത്തിയിൽ എത്തിച്ചേർന്നത്. ഇടുക്കി, കോട്ടയം ജില്ലകളിൽ ക്രമീകരിച്ച വിവിധ പരിപാടികളോടൊപ്പമാണ് കേരള കോൺഗ്രസ് നേതാക്കളെയും സന്ദർശിച്ചത്.