പരുത്തുംപാറ : പാമ്പൂരംപാറക്കുന്നു നിവാസികളുടെ ചിരകാല സ്വപ്നമായ ആംഗ്ലിക്കൻ ചർച്ച് ചൂരച്ചിറ റോഡ് യാഥാർത്ഥ്യമാക്കിയ വാർഡ് മെമ്പർ ശാലിനി തോമസിനെ ഗ്രാമവാസികൾ അനുമോദിച്ചു. 2021 സെപ്റ്റംബർ 19 മുമ്പ് രണ്ടടി നടപ്പാതയായിരുന്ന ഇവിടം മൂന്നു മീറ്റർ വീതിയിൽ റോഡ് വെട്ടി രണ്ട് ഘട്ടമായി കോൺഗ്രീറ്റിങ്ങും നടത്തി. ആറോളം പുതിയ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് വഴിവിളക്കുകളും.
പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടുവർഷത്തെ വാർഷിക പദ്ധതി പ്രകാരമായിരുന്നു കോൺക്രീറ്റിങ്. ഏതാണ്ട് 12 ലക്ഷത്തോളം രൂപ ചെലവിട്ടിരുന്നു. 25 -26 വാർഷിക പദ്ധതി പ്രകാരം 8.5 ലക്ഷം രൂപയും കൂടി ഈ റോഡിനായി അനുവദിച്ചിട്ടുണ്ട്.
2021 സെപ്റ്റംബർ 19ന് ആയിരുന്നു വാർഡ് മെമ്പർ ശാലിനി തോമസിന്റെ നേതൃത്വത്തിൽ കാടുകയറിയ ഈ നടപ്പാത മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൂന്നു മീറ്റർ വീതിയിൽ വെട്ടിയത്. തുടർന്ന് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ ആസ്തി രജിസ്റ്ററിൽ ഈ വഴി ചേർക്കുകയും തുടർന്നുള്ള വർഷങ്ങളിൽ പദ്ധതിപ്രകാരം കോൺക്രീറ്റ് നടത്തുകയും ചെയ്തു.
എംകെ ഷൈൻ കുമാറിന്റെ വസതിക്ക് സമീപം നടന്ന ചടങ്ങിൽ പാമ്പൂരം പാറക്കുന്നിലെ ഏറ്റവും പ്രായമുള്ള ജോൺ തുമ്പശ്ശേരി വാർഡ് മെമ്പറെ പൊന്നാടയണിയിച്ചു സ്നേഹാദരവ് അറിയിച്ചു. ഗ്രാമവാസികളുടെ സന്തോഷ സൂചകമായി ഉപഹാരം നൽകി. പീറ്റർ പി മാത്യു അധ്യക്ഷത വഹിച്ചു. വിസി ശശിധരൻ കുടുംബശ്രീ എഡിഎസ് സെക്രട്ടറി ശാന്തമ്മ സജി എന്നിവർ സംസാരിച്ചു. അനുമോദനത്തിന് വാർഡ് മെമ്പർ ശാലിനി തോമസ് നന്ദി പറഞ്ഞു മറുപടി പ്രസംഗം നടത്തി. ഷൈൻകുമാർ സ്വാഗതവും കൊച്ചുമോൾ നന്ദിയും പറഞ്ഞു.
പാമ്പൂരംപാറക്കുന്ന് ആംഗ്ലിക്കൻ ചർച്ച്- ചൂരച്ചിറ റോഡ് യാഥാർത്ഥ്യമാക്കിയ വാർഡ് മെമ്പർ ശാലിനി തോമസിനെ അനുമോദിച്ചു

Advertisements