കോട്ടയം ചുങ്കത്ത് ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണു; മരം കടപുഴകി വീണത് കനത്ത കാറ്റിലും മഴയിലും; ഒഴിവായത് വൻ ദുരന്തം

കോട്ടയം : ചുങ്കത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം നിന്ന മരം നിരവധി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ചുങ്കം ജംഗ്ഷനിൽ റോഡരികിൽ വസ്ത്ര ശാലക്ക് നിന്ന കൂറ്റൻ മാവാണ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് മുകളിലേക്ക് ഒടിഞ്ഞ് വീണത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

Advertisements

ഈ സമയം ഓട്ടോറിക്ഷകൾക്കുള്ളിലിരുന്ന ഡ്രൈവർമാർ മരം ഒടിയുന്ന ശബ്ദം കേട്ട് ഓടിമാറിയതിനാൽ മറ്റ് അത്യാഹിതങ്ങൾ ഒഴിവായി. രണ്ട് ഓട്ടോറിക്ഷകൾക്കാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചത്.
അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതം ഭാഗികമായി തടസപെട്ടു. ധനൂപ് കൊച്ചു പറമ്പിൽ, സുരേഷ് മറ്റപ്പള്ളി എന്നിവരുടെ ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. കോട്ടയത്ത് നിന്നും
ഫയർ ഫോഴ്‌സ് സംഘം എത്തി മരം മുറിച്ചു മാറ്റി.

Hot Topics

Related Articles