കോട്ടയം: പാറമ്പുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം. രണ്ട് വീടുകൾക്ക് മുകളിൽ മരം വീഴുകയും, കനത്ത നാശ നഷ്ടം ഉണ്ടാകുകയും ചെയ്തു. പാറമ്പുഴ ചീനിക്കുഴി നീലിവേപ്പിൽ മധുസൂധനൻ നായർ, സുധീഷ് എ.എൻ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് പുളിമരം വീണത്. ഈ പ്രദേശത്തെ വിവിധ വീടുകളുടെ മേൽക്കൂരകൾക്ക് അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വ്യാപക കൃഷി നാശമുണ്ടായി. കപ്പയും, വാഴയും അടക്കം നശിച്ചിട്ടുണ്ട്.
Advertisements






