തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണം പുന പരിശോധിക്കും: വി.ഡി. സതീശൻ

കോട്ടയം: അഞ്ചു സർവീസുകൾ ഒരുമിച്ച് ചേർത്ത് രൂപീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണം മൂലം ജീവനക്കാരും പൊതുജനങ്ങളും തദ്ദേശസ്ഥാപനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിനായി ഒരു യുഡിഎഫ് സമിതിയെ ചുമതലപ്പെടുത്തുമെന്നും സമിതിയുടെ റിപ്പോർട്ട് പഠിച്ച് ഏകീകരണം മൂലം ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിനായിസർക്കാരിന് ഒരു സമഗ്ര റിപ്പോർട്ട് നൽകുമെന്നും പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ അറിയിച്ചു.

Advertisements

കോട്ടയത്ത് വെച്ച് നടത്തിയ
കേരള ലോക്കൽ സെൽഫ് ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിൻ,
വൈസ് ചെയർമാൻ ബി. ഗോപകുമാർ, യൂഡിഎഫ് ജില്ല കൺവീനർ ഫിൽസൻ മാത്യു, അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹികൾ ആയിരുന്ന പി.കെ. ദിനേശൻ, പിഎസ്എം. സാദ്ദിഖ്, കൈമനം പ്രഭാകരൻ, അഡ്വ. ബി. ശശികുമാർ, ജോസഫ് മാത്യു, എം. വസന്തൻ തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർവീസിൽ നിന്ന് ഈ മാസം വിരമിക്കുന്ന അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്‌സണിന് സംസ്ഥാന ക്യാമ്പിൽ വച്ച് യാത്രയയപ്പ് നൽകി. കേരള ലോക്കൽ സെൽഫ് ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി എൻ. എ. ജയകുമാർ,
സംസ്ഥാന ജനറൽ സെക്രട്ടറിയായി ഒ. വി. ജയരാജ്,
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി പി. കൃഷ്ണൻ എന്നിവരെ ക്യാമ്പിൽ തിരഞ്ഞെടുത്തു.

അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളായ കെ.ആർ. മനോജ് കുമാർ, പ്രേമരാജൻ, ടി.എ.തങ്കം,, എ ജി സൈജു, യു. റഹീം ഖാൻ, മണിപ്രസാദ് രജിത് കുമാർ, മനോജ്. എം, എ. കെ. പുഷ്‌കരൻ, സുബൈദ, സറീന ഡേവിഡ്, ടി. പ്രകാശ്, സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Hot Topics

Related Articles