വൈക്കം: അസുഖ ബാധിതയായി വാടക വീട്ടിൽ അന്തിയുറങ്ങുന്ന നിർധന യുവതിക്കും കുടുംബത്തിനും സുരക്ഷിത ഭവനം ഒരുക്കി റോട്ടറി ക്ലബ്ബിൻ്റെ കൈത്താങ്ങ്. റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക്ക് സിറ്റിയുടേയും ജെന്റിൽമാൻ ചിട്ടിഫണ്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് പൈനുങ്കൽ സ്വദേശിയായ മഞ്ജുവിന് വീട് നിർമ്മിച്ച് നൽകിയത്. റോട്ടറി ക്ലബ്ബ് മറവൻതുരുത്ത് പഞ്ചായത്തിലെ നാലാം വാർഡിൽ റോഡരികിൽ വാങ്ങി നൽകിയ മൂന്നര സെന്റ് സ്ഥലത്ത് ജെന്റിൽമാൻ ചിട്ടി ഫണ്ടിൻ്റെ സിൽവർജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിച്ച് നൽകിയത്. താക്കോൽ ദാന സമ്മേളനം അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധിജബ്ബാർ താക്കോൽദാനം നിർവഹിച്ചു.ജൻ്റിൽമാൻ ചിട്ടിഫണ്ട് മാനേജിംഗ് ഡയറക്ടർ ബാബു കേശവൻ,മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി, റോട്ടറി സോൺ അസിസ്റ്റൻ്റ് ഗവർണർ എസ്.ഡി.സുരേഷ്ബാബു, ലേക്ക് സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് മിനിജോണി, സെക്രട്ടറി ജി.ശ്രീഹരി, മറവൻതുരുത്ത് പഞ്ചായത്ത് അംഗം സി.സുരേഷ് കുമാർ
തുടങ്ങിയവർ പ്രസംഗിച്ചു. റോട്ടറി ക്ലബ് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ അടക്കം നിരവധിപേർപങ്കെടുത്തു.
റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക്ക് സിറ്റിയുടേയും ജെന്റിൽമാൻ ചിട്ടിഫണ്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മഞ്ജുവിന് വീട് നിർമ്മിച്ച് നൽകി: താക്കോൽ ദാനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധിജബ്ബാർ നിർവഹിച്ചു

Advertisements