കോട്ടയം :കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനവും, വിരമിക്കുന്ന എക്സൈസ് ഓഫീസർമാരുടെ യാത്രയയപ്പും കോട്ടയത്ത് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
സമ്മേളനം കെ .എസ് . ഇ.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മയക്ക്മരുന്ന് മാഫിയയ്ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുവാൻ എക്സൈസ് സേ നയുടെ അംഗബലം വർദ്ധിപ്പിക്കുക, നെടുംകുന്നം, കുമരകം എക്സൈസ് റേഞ്ചുകൾ പ്രവർത്തിക്കുവാനുള്ള നടപടി സ്വീകരിക്കുക , വിമുക്തി പ്രവർത്തനത്തിനായി പുതിയ തസ്തികകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെട്ടു. സർവീസിൽ നിന്നും പിരിഞ്ഞ് പോവുന്ന അസി.എക്സൈസ് ഇൻസ്പെക്ടർമാരായ മനോജ് ടി കെ, സുനിൽ എം പി പ്രിവന്റീവ് ഓഫീസർ വി നോദ് കുമാർ . വി, ജോയിന്റ് എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ സെക്രട്ടറിയായി
നി ഫി ജേക്കബ്, പ്രസിഡന്റ് അഭിലാഷ് വി ടി , ട്രഷറർ അൻജിത്ത് രമേശ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു . മുൻ ജില്ലാ പ്രസിഡന്റ് സുനിൽ പി.ജെ അധ്യക്ഷത വഹിച്ചു. ജയമോൻ. പി. ജെ നന്ദി പറഞ്ഞു. റ്റോ ജോ പി. ഞ ള്ളിയിൽ, റെജി കൃഷ്ണൻ , സുജിത്ത് . വി എസ് എന്നിവരെ സംസ്ഥാന കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു.