എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻതല സഹോദരൻ അയ്യപ്പൻ മേഖലാ സമ്മേളനം; അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻതല സഹോദരൻ അയ്യപ്പൻ മേഖലാ സമ്മേളനം ഇരവിപേരൂർ ശാഖയിൽ അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, നിയുക്ത ഡയറക്ടർബോർഡ് അംഗം സന്തോഷ് തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ.ആർ, പ്രസന്നകുമാർ, മനോജ് ഗോപാൽ, സരസൻ റ്റി.ജെ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മറ്റിയംഗം കെ.എൻ. രവീന്ദ്രൻ വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി സുധാഭായ് ബ്രഹ്മാനന്ദൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, വൈദികസമിതി പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി എന്നിവർ സംസാരിച്ചു. ഇരവിപേരൂർ ശാഖ സെക്രട്ടറി സുരേന്ദ്രൻ കെ.കെ. സ്വാഗതവും ശാഖ പ്രസിഡന്റ് സുബാഷ് വി.സി. നന്ദിയും അറിയിച്ചു. ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ക്ലാസ് നയിച്ചു.

Advertisements

Hot Topics

Related Articles