മംഗളൂരു: മംഗളുരുവിൽ സുന്നി ഫെഡറേഷൻ അംഗത്തിന്റെ കൊലപാതകത്തിന് പിന്നാലെ നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ഇന്ന് നിരോധനാജ്ഞ. കൂട്ടം കൂടുന്നതും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. നഗരത്തിലും സംഘർഷ സാദ്ധ്യതാ മേഖലകളിലും കൂടുതൽ പൊലിസ് സേനയെ വിന്യസിച്ചു.
Advertisements
ബൻത്വാളിൽ പ്രാദേശിക പള്ളിയുടെ സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറുമായ അബ്ദുൾ റഹീമിനെ ഇന്നലെ വൈകീട്ടാണ് വെട്ടിക്കൊന്നത്. ഒരു മാസത്തിനിടയിൽ മംഗളൂരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകം ആണിത്. ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ആണ് അബ്ദുൾ റഹീമിന്റെ കൊലപാതകം. പിന്നിൽ തീവ്രഹിന്ദു സംഘടനകൾ ആണെന്നാണ് ആരോപണം.