പനച്ചിക്കാട്: കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും അപകടമുണ്ടാകുവാൻ സാധ്യത ഉള്ളതിനാൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ജീവനും സ്വത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ മരങ്ങളും ഉടമസ്ഥർ തന്നെ വെട്ടി മാറ്റുകയോ ശിഖരങ്ങൾ മുറിച്ച് അപകട സാധ്യത ഒഴിവാക്കുകയോ ചെയ്യണമെന്ന് പഞ്ചായത്ത് അറിയിക്കുന്നു .അല്ലാത്ത പക്ഷം ഇതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ദുരന്ത നിവാരണ നിയമം 2005 ലെ സെക്ഷൻ 30 (2) വി പ്രകാരം മരം നിൽക്കുന്ന വസ്തു ഉടമകൾക്ക് മാത്രമാകും ഉത്തരവാദിത്തമെന്ന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Advertisements