കോട്ടയം: ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ (എ. കെ. പി. എൽ. എ. കോട്ടയം – ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളവും യാത്രയയപ്പ് സമ്മേളനവും മെയ് 29ന് രാവിലെ 10 എ എം ന് കോട്ടയം സി എം എസ് കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഇടുക്കി ജില്ല പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിക്കും. എ കെ പി എൽ എ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം ഉദ്ഘാടനം ചെയ്യും. തുടർന്ന് 12 ന് സെമിനാർ അവതരണം 2.00 പി എം ന് എകെപി.എൽഎ കോട്ടയം ജില്ലാ പ്രസിഡന്റ് സക്കീർ മജീദ് അധ്യക്ഷത വഹിക്കും. പൊതു സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് മുഖ്യപ്രഭാഷണം നിർവഹിക്കും. എ കെ പി എൽ എ സംസ്ഥാന ട്രഷറർ സൈനുദ്ദീൻ പി എം, ബിനോയ് തോമസ്, അജിത് സാമുവൽ, ലിനു കെ ഫ്രാൻസിസ്, സോമി രാമപുരം, ബിജു ഡൊമിനിക്, ജിൻസി ജോസഫ്, സജേഷ് കുമാർ, മനോജ് കുമാർ കെ കെ, ബൈജു കുര്യാക്കോസ്, ജോൺ എബ്രഹാം, എന്നിവർ പ്രസംഗിക്കും.
എകെപിഎൽഎ കോട്ടയം – ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളവും യാത്രയയപ്പ് സമ്മേളനവും
