വിറക്പുരയിൽ ഭീമൻ മലമ്പാമ്പ് കയറിയത് വീട്ടുകാരെ ഭീതിയിലാക്കി: പാമ്പിനെ പിടികൂടി വനം വകുപ്പ് സ്നേക്ക് റെസ്ക്യൂ സംഘം

തലയോലപ്പറമ്പ്: വിറക്പുരയിൽ ഭീമൻ മലമ്പാമ്പ് കയറിയത് വീട്ടുകാരെ ഭീതിയിലാക്കി. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. തലയോലപ്പറമ്പ് വടയാർ ചാലുവേലിൽ ഉദയൻ്റെ വീട്ടിലാണ് മലമ്പാമ്പ് കയറിയത്.

Advertisements

വീട്ടിലെ നായ അസാധാരണമായി കുരയ്ക്കുന്നത് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറ്റത്ത് ഇഴഞ്ഞ് വന്ന് പാമ്പ് വിറക് കൂട്ടി ഇട്ടിരിക്കുന്ന ഷെഡ്ഡിലേക്ക് കയറുന്നത് കണ്ടത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ പി.എസ് സുധീരനും സംഘവും സ്ഥലത്തെത്തി പാമ്പ് അവിടെ നിന്നും പോകാതെ നോക്കുകയും പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗം വെള്ളൂർ സ്വദേശി ആൽബിൻമാത്യു തോട്ടുപുറത്തെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് റെസ്ക്യൂ അംഗം എത്തി വിറകുകൾക്കിടയിൽ പതുങ്ങിയിരുന്ന മലമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറും. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വർദ്ധിച്ചതോടെ മലമ്പാമ്പ് ഒഴുകി എത്തിയതാകാമെന്ന് സർപ്പ അംഗം പറഞ്ഞു

Hot Topics

Related Articles