പാലാ സെൻ്റ് തോമസ് കോളേജ് സൈക്കോളജി ഡിപ്പാർട്ടുമെൻ്റും മാർ സ്ലീവ മെഡിസിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

പാലാ : സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ ഈ വർഷം പുതിയതായി ആരംഭിക്കുന്ന ബി.എസ്.സി സൈക്കോളജി പ്രോഗ്രാമിൻ്റെ ഭാഗമായി കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെൻ്റും മാർ സ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ടുമെൻ്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇൻ്റേൺഷിപ്പ്, ഫാക്കൽറ്റി എക്സേഞ്ച്, ക്ലിനിക്കൽ പരിശീലനം തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉറപ്പാക്കിയത്. മാർ സ്ലീവ മെഡിസിറ്റിയിൽ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ബി.എസ് .സി സൈക്കോളജിക്ക് പുറമേ എം.എസ്. സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബി.എ. ഇംഗ്ലീഷ് ആൻഡ് ജേർണലിസം തുടങ്ങിയ കോഴ്സുകളുമാണ് ഈ വർഷം പാലാ സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ പുതിയതായി ആരംഭിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ടത് കോളേജ് വെബ്സൈറ്റ് [www.stcp.ac.in ] വഴിയാണ്.

Advertisements

മാർ സ്ലീവ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ക്ലിനിക്കൽ സൈക്കോളജി വിഭാഗം കോർഡിനേറ്റർ ഫാ.മാത്യു ചേന്നാട്ട്, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ
റവ ഡോ .സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയിൽ, ഫാ. റോഷൻ എണ്ണയ്ക്കാപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles