തേങ്ങ എടുക്കാൻ തോട്ടിലിറങ്ങി : മീനടം പാമ്പാടിയിൽമദ്ധ്യവയസ്‌കനെ ഒഴുക്കിൽപെട്ട് കാണാതായി

പാമ്പാടി: തേങ്ങാഎടുക്കാൻ തോട്ടിൽ ഇറങ്ങിയ മദ്ധ്യവയസ്‌കനെ ഒഴുക്കിൽ പെട്ടു കാണാതായി. മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസ് (കുഞ്ഞ്,66) ആണ് കാണാതായത്. പടിഞ്ഞാറേവീട്ടിൽ കടവിൽ ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. തൊഴിലാളിയെക്കൊണ്ട് സ്വന്തം പുരയിടത്തിലെ തെങ്ങിൽ തേങ്ങയിടുന്നതിനിടെ തോട്ടിലേക്ക് വീണ തേങ്ങ എടുക്കാൻ തൊട്ടിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ഈപ്പനെ കാണാതായി. പാമ്പാടി പൊലീസും, അഗ്‌നിശമനസേനയും കോട്ടയത്ത് നിന്നെത്തിയ സ്‌കൂബാ ടീമും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറിന് തിരച്ചിൽ പുനരാരംഭിക്കും.

Advertisements

Hot Topics

Related Articles