വൈക്കം:വൈക്കംചേരിൻ ചുവട്ടിൽ വൻമരംകടപുഴകി റോഡിനുകുറുകെവീണ് വൈക്കം വെച്ചൂർ റോഡിൽ ഒരു മണിക്കൂറോളം തടസപ്പെട്ടു. ആ സമയം വന്ന ട്രാവലർ കടന്നതുപോയതിനുപിന്നാലെ മരം റോഡിനു കുറുകെ വീണതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. മരം വീണതിനെ തുടർന്ന് വൈദ്യുതപോസ്റ്റും ഒടിഞ്ഞതോടെ വൈദ്യുതബന്ധവും തടസപ്പെട്ടു.സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു.ഫയർ ഫോഴ്‌സുംനാട്ടുകാരും പോലീസും ചേർന്ന് ഒരു മണിക്കൂറിലധികം നടത്തിയ കഠിനപരിശ്രമത്തെ തുടർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
മരംവീണ് പോസ്റ്റിനും വൈദ്യുത ലൈനും കാര്യമായി തകരാർ സംഭവിച്ചതിനാൽ വൈദ്യുതി പുനസ്ഥാപിക്കാനായില്ല. സി.കെ.ആശ. എം എൽ എ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി സിന്ധു സജീവൻ എന്നിവർ മരംമുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.