കോട്ടയം: ചോഴിയക്കാട് നന്മ റസിഡൻസ് വെൽഫെയർ അസോസിയേഷൻ മൂന്നാം വാർഷിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഹരി വിരുദ്ധ കവചം 2025 കോട്ടയം നർക്കൊട്ടിക് സെൽ ഡിവൈഎസ്പി എ ജെ തോമസ് ഉദ്ഘാടനം ചെയ്തു.എസ് എസ് എൽ സി, +2 വിജയച്ച കുട്ടികളെ അനുമോദിച്ചു. 70 വയസിന് മുകളിൽ പ്രായമായ അംഗങ്ങളെ ആദരിച്ചു. റെസിഡന്റ്‌സ് പ്രസിഡന്റ് പികെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു. കോട്ടയം ലീഗൽ സെൽ സബ് ഇൻസ്‌പെക്ടർ എം എസ് ഗോപകുമാർ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം ചെയർമാൻ സിബി ജോൺ, ചിങ്ങവനം സബ് ഇൻസ്‌പെക്ടർ വിഷ്ണു വി വി, വാർഡ് മെമ്പർ ജയൻ കല്ലുങ്കൽ പ്രസംഗിച്ചു.
ഭാരവാഹികൾ :
പികെ ആനന്ദക്കുട്ടൻ പ്രസിഡന്റ്,
രാകേഷ്കുമാർ
സെക്രട്ടറി
അനീഷ് എം വി
വൈസ് പ്രസിഡന്റ്
സരിത രാജൻ
ജോയിന്റ് സെക്രട്ടറി
കെ ആർ ഹരികുമാർ
ട്രെഷറർ