തിരുവനന്തപുരം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ താഴത്തങ്ങാടി, ഇല്ലിക്കല്‍ ഭാഗത്ത് മീനച്ചിലാറിന് കുറുകെയുള്ള പാലത്തിന് താഴെ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടത് എത്രയും വേഗം നീക്കം ചെയ്യാന്‍ കോട്ടയം മേജര്‍ ഇറിഗേഷന്‍ എക്‌സി്ക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ ഒഴുകിയെത്തിയ മാലിന്യമാണ് പാലത്തിന്റെ താഴെ തങ്ങിക്കിടന്ന് നീരൊഴുക്ക് തടസ്സപ്പെടുത്തിയത്.
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രശ്‌നം ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നത്തില്‍ മന്ത്രി അടിയന്തരമായി ഇടപെടുകയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും കനത്ത മഴയെ തുടര്‍ന്ന് സമാനമായ സാഹചര്യം നേരിട്ടപ്പോള്‍ പഞ്ചായത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അടിയന്തരമായി ഇടപെടുകയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തിരുന്നു.