കോട്ടയം: മാന്നാനം സെന്റ് ജോസഫ്‌സ് യു പി സ്‌കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥന യോടെ പൊതുസമ്മേളനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സ്വാഗതം പറഞ്ഞു. മാന്നാനം ആശ്രമം ബർസാർ ഫാ. ടിസ്സൺ പാത്തിക്കൽ അധ്യക്ഷത വഹിച്ചു. കെ. ഇ കോളേജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപുരയ്ക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേക്ക് പുതുതായി കടന്നുവന്ന കുരുന്നുകൾക്ക് ബാഗും പഠനോപകരണങ്ങളും നൽകി. . അധ്യാപിക സി. ഷേർളി മരിയ സി. എം. സി, എം. പി. ടി. എ പ്രസിഡന്റ് മഞ്ജു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Advertisements

