കോട്ടയം: കർണാടക സംഗീത ലോകത്തിന് പുതിയ രാഗങ്ങൾ ആവിഷ്കരിച്ച സംഗീത വിദ്വാൻ കെ എ അനീഷിന് ഓണററി ഡോക്ടറേറ്റ്. കോൺകോർഡിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ആണ് അനീഷിന് ലഭിച്ചത്.
16 ശ്രുതികൾ ചേർന്ന ഷോഡശ സ്വരങ്ങളാണ് നിലവിൽ കർണാടക സംഗീതത്തിന് ആധാരമായിട്ടുള്ളത്. സംഗീത ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ ഇപ്പോഴുള്ള മേളകർത്താ പദ്ധതി അസമ്പൂർണ്ണമാണെന്നുള്ള പ്രസ്താവനയാണ് ഈ കണ്ടുപിടുത്തത്തിലേക്ക് പോകാനുള്ള കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് 16 നിന്നും 18 സ്വരങ്ങളിലേക്ക് വികസിപ്പിച്ചാണ് പുതിയ മേളകർത്താ രാഗങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള നിരന്തര പരിശ്രമത്തെ പരിഗണിച്ചാണ് കോൺകോർഡിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി കെ എ അനീഷിന് ഓണററി ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്.
72 മേളകർത്താ രാഗങ്ങളിൽ ഉൾപ്പെടാത്ത 27 മേളകർത്താ രാഗങ്ങളും അവയുടെ ജന്യരാഗങ്ങളും ചേർന്ന് 13581 രാഗങ്ങളും മുൻപേ കണ്ടെത്തിയ 33 രാഗങ്ങളും ചേർന്ന് (72 മേളകർത്താ രാഗങ്ങളുടെ ജന്യരാഗങ്ങൾ) 13614 രാഗങ്ങൾ ആണ് കണ്ടെത്തിയിട്ടുള്ളത്. പത്രസമ്മേളനത്തിൽ കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പർ പി ജി ഗോപാലകൃഷ്ണൻ, കർണാടക സംഗീതജ്ഞ സരിത എസ്,
സംഗീത വിദ്വാൻ കെ എ അനീഷ് എന്നിവർ പങ്കെടുത്തു.