കോട്ടയം : ജാതി സെൻസസ് നടപ്പായാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കും എന്ന എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് വാസ്തവ വിരുദ്ധവും അപലപനീയവുമാണെന്ന് വിളക്കിത്തല നായർ സമാജം (വി.എൻ.എസ്.) സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, ജനറൽ സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു.
എല്ലാ ജനസമൂഹത്തിനും പ്രാതിനിധ്യം ഉറപ്പു വരു ഞാൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയാണെന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്നോക്ക കാർക്ക് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് നടപ്പിലാക്കിയ ഇ.ഡബ്ളിയു.എസ് (എക്കണോമിക് വീക്കർ സെക്ഷൻ വേണ്ടെന്ന് പറയുവാൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി തയ്യാറുണ്ടോ എന്നും അവർ ചോദിച്ചു. ജാതി സെൻസസ് എത്രയും വേഗം നടപ്പാക്കാത്ത പക്ഷം സമാന പിന്നോക്ക വിഭാഗക്കാരുമായി ചേർന്ന് സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.