ദേശബന്ധു മാദ്ധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. വി.ആർ. അരുൺ കുമാറും ഗോകുലും ജേതാക്കൾ

കോട്ടയം : ദേവർഷി നാരദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ സ്വരാജ് ശങ്കുണ്ണിപ്പിള്ള സ്മാരക ദേശബന്ധു പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.
അച്ചടി, ദൃശ്യ മാദ്ധ്യമ വിഭാഗങ്ങളിൽ യഥാക്രമം വി.ആർ. അരുൺകുമാർ (മാതൃഭൂമി), ഗോകുൽ രമേശ് ( ന്യൂസ് മലയാളം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഡോ. എസ്. അനിൽകുമാർ വടവാതൂർ റീജണൽ ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാൽ, ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി. ശ്രീകുമാർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

Advertisements

അഞ്ചിന് വൈകീട്ട് നാലു മണിക്ക് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനും വിശ്വസംവാദ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനുമായ എം.രാജശേഖര പണിക്കർ നിർവഹിക്കും. നാരദ ജയന്തി സന്ദേശവും അദ്ദേഹം നൽകും. പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ്ബിനെ അദ്ദേഹം ആദരിക്കും. സ്വരാജ് ശങ്കുണ്ണിപ്പിള്ള അനുസ്മരണ പ്രഭാഷണം തോമസ് ജേക്കബ് നടത്തും. രാഷ്ട്ര സുരക്ഷയും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ റിട്ട. കേണൽ എസ്. ഡിന്നി മുഖ്യ പ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകനും കോട്ടയം പ്രസ് ക്ലബ്ബ് ജേണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് ഡയറക്ടറുമായ തേക്കിൻകാട് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആർ എസ് എസ് ദക്ഷിണ കേരള പ്രാന്ത കാര്യകാരി സദസ്യൻ അഡ്വ.ശങ്കർറാം ആശംസകൾ അർപ്പിക്കും.

Hot Topics

Related Articles