ദേവമാതാ ഗ്രീൻ വേ: പാതയോര പൂന്തോട്ട പദ്ധതിയുമായി ദേവമാതാ എൻ.എസ്.എസ്

കുറവിലങ്ങാട്: ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തവും മാതൃകാപരവുമായ ഒരു പദ്ധതിയുമായി ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് ശ്രദ്ധ നേടുന്നു. കുറവിലങ്ങാട് കോഴ ജംഗ്ഷൻ മുതൽ സെൻറ് ജോസഫ് കപ്പേള വരെ എം സി റോഡിൻ്റെ ഇരുവശങ്ങളും മനോഹരമായ പൂന്തോട്ടം ഒരുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ന് തുടക്കമായത്. ദേവമാതാ ഗ്രീൻ വേ എന്ന പേരിലുള്ള ഈ പദ്ധതി ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി പൂർത്തിയാക്കും.

Advertisements

പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻ ചിറ, പി ഡബ്ല്യു ഡി അസിസ്റ്റൻറ് എഞ്ചിനീയർ ജോസ് ബി. ചെറിയാൻ, ജോർജ് ചെന്നേലിൽ പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്, ജിതിൻ ജോയ്, തുടങ്ങിയവർ പങ്കെടുത്തു

Hot Topics

Related Articles