മാർ സ്ലീവാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷത്തൈ നനച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ആശുപത്രിയായി മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർ‌ത്തനങ്ങൾ മുന്നോട്ട് പോകുന്നത് അഭിമാനകരമായ നേട്ടമാണെന്നു അദ്ദേഹം പറഞ്ഞു.

Advertisements

ആശുപത്രിയിലെ ഉപയോഗരഹിതമായ തുണിത്തരങ്ങൾ ഉപയോഗിച്ചു നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ തുണിബാഗുകളുടെ ലോഞ്ചിംഗ് മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബുവിന് നൽകി നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ഓപ്പറേഷൻസ് എ.ജി.എം.അനൂപ് ചാക്കോ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എൻജിനീയറിംഗ് വിഭാഗം മാനേജർ ഡോ.പോളി തോമസ് അവതരിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആശുപത്രിയിൽ എത്തിച്ചേർന്നവർക്കായി ചായത്തിൽ മുക്കി വൃക്ഷഇലകൾ വരയ്ക്കുന്ന പ്രവർത്തനങ്ങളും നടത്തി.

Hot Topics

Related Articles