കോട്ടയം: അമേരിക്ക – ചൈന വ്യാപാരയുദ്ധത്തിന്റെ ഭാഗമായി അമേരിക്കയും ഇന്ത്യയും തമ്മില്‍ പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നത് രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കെതിരായതിനാല്‍ കര്‍ഷകരും രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും അറിയാതെ അത്തരം ഒരു ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് ഒപ്പിടരുതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.ജൂൺ 24 നാണ് അമേരിക്കൻ വാണിജ്യ വിഭാഗം ഉന്നത സംഘം ഫ്രെയിംവർക്ക് എഗ്രിമെന്റ് ഒപ്പിടാൻ ഇന്ത്യയിലെത്തുന്നത്. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും വിശദാംശങ്ങളും പുറത്തുവിടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ചെറുകിട ക്ഷീര കര്‍ഷകർ, പൗള്‍ട്രി കർഷകർ, നാളികേര കര്‍ഷകർ , റബ്ബര്‍ കര്‍ഷകർ എന്നിവരെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കരാറിനാണ് അമേരിക്ക രഹസ്യമായി ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് എന്നാണ് അറിയുന്നത്. രാജ്യത്ത് പാല് ഉല്പാദനം ആദായകരമല്ലാത്ത നിലയില്‍, വിദേശപാലും പാലുല്പന്നങ്ങളും രാജ്യത്തേക്ക് ഒഴുകും. കോഴിയിറച്ചി ഇറക്കുമതി വരുന്നതോടു കൂടി ഒരുലക്ഷം കോടി രൂപയുടെ മുതല്‍മുടക്കുള്ള പൗള്‍ട്രി (കോഴി വളര്‍ത്തല്‍) മേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ലക്ഷക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെടും. സോയാബീന്‍ എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതോടെ വെളിച്ചെണ്ണ മേഖല താറുമാറാകും. കൃത്രിമ റബ്ബര്‍ 90 രൂപക്ക് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാണ് ഫ്രെയിം വര്‍ക്ക് എഗ്രിമെന്റിലൂടെ അമേരിക്ക ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ പാർലമെൻറിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു