തിരുവല്ല: മനുഷ്യവ്യക്തിത്വത്തെ രൂപാന്തരപ്പെടുന്നു ന്നതാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്ന് ഡോ യൂഹാനോൻ മാർ കൃസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെയും പരുമല മാർ ഗ്രിഗോറിയോസ് കോളേജ് ഫോറസ്ട്രി ക്ളബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല പ്രസിഡന്റ് ഡോ അലക്സ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡന്റ് സജി അലക്സ്, കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ചെറായാൻ പോളച്ചിറക്കൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ കെ രാജു,ബർസാർ സി ഇ വർഗീസ്, കേരള കോൺഗ്രസ് എം ജില്ല വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, ജില്ല സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ജില്ല ട്രഷറർ രാജി വഞ്ചിപ്പാലം, സംസ്ഥാന കമ്മറ്റി അംഗം ജോയി ആറ്റുമാലിൽ, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി തോമസ്,കേരള വനിതാ കോൺഗ്രസ് എം ജില്ല പ്രസിഡന്റ് ധന്യ അന്ന മാമ്മൻ, കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, കേരള കോൺഗ്രസ് എം നേതാക്കളായ ബാബു പുല്ലേരിക്കാട്ടിൽ,ശർമ്മിള , നരേന്ദ്രൻ,ബിനിൽ തെക്കുംപുറം, കോളേജ് അധ്യാപിക സന്ധ്യകല ആർ മുതലായവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അഭിവന്ദ്യ മെത്രാപ്പോലീത്താ കോളേജ് കാമ്പസിൽ മാംഗോസ്റ്റിൻ തൈ നടുകയും ചെയ്തു
ബിജു നൈനാൻ മരുതുക്കുന്നേൽ