തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 28 ഇൻസ്‌പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്‌പെക്ടർ കെ.പി ടോംസൺ ഇനി ചങ്ങനാശേരി ഡിവൈഎസ്പിയാകും. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസാണ് പുതിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥനെ കോട്ടയം അഡീഷണൽ എസ്.പിയായി നിയമിച്ചു. നിലവിലെ കോട്ടയം അഡീഷണൽ എസ്.പി സക്കറിയ മാത്യുവിനെ കൊല്ലം സിറ്റിയിൽ അഡീഷണൽ എസ്.പിയായി നിയമനം നൽകിയിട്ടുണ്ട്. നിലവിലെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ബി വിജയനാണ് വൈക്കം ഡിവൈഎസ്പി.
തൃപ്പൂണിത്തുറ എസ്.എച്ച്ഒ ആയിരുന്ന എ.എൽ യേശുദാസിനെ എറണാകുളം വിജിലൻസ് സെപ്ഷ്യൽ സെൽ ഡിവൈഎസ്പിയായി നിയമിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറായ ബെന്നി ജേക്കബിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാസ്താംകോട്ട ഇൻസ്‌പെക്ടർ കെ.ബി മനോജ് കുമാറിനെ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പിയായി നിയമിച്ചു. പള്ളുരുത്തി എസ്.എച്ച്.ഒ മുഹമ്മദ് നിസാറാണ് തിരുവനന്തപുരം കൺട്രോൾ റൂം ഡിവൈഎസ്പി. കൊച്ചി കൺട്രോൾ റൂം ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാർ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാകും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ.രതീഷ്‌കുമാർ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാകും. മലയാലപ്പുഴ ഇൻസ്‌പെക്ടർ കെ.എസ് വിജയൻ തൃശൂർ എസ്.എസ്.ബി ഡിവൈഎസ്പിയാകും.
വയനാട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ കെ.ജി പ്രവീൺകുമാർ വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാകും. മീനാക്ഷിപുരം ഇൻസ്‌പെക്ടർ എം.ശശിധരൻ പാലക്കാട് റെയിൽവേ ഡിവൈഎസ്പിയാകും. വള്ളിക്കുന്ന് ഇൻസ്‌പെക്ടർ ടി.ബിനുകുമാർ ചെങ്ങന്നൂർ ഡിവൈഎസ്പിയാകും. വലിയമല ഇൻസ്‌പെക്ടർ ജെ.സി പ്രമോദ് കൃഷ്ണൻ വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയാകും. അർത്തുങ്കൽ കോസ്റ്റൽ ഇൻസ്‌പെക്ടർ ജി.ബി മുകേഷ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയാകും.
ഇടുക്കി എസ്.എസ്.ബി ഇൻസ്‌പെക്ടർ കെ.എൻ ഷാജിമോൻ ഇടുക്കി ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പിയാകും. തൃശൂർ റൂറൽ സൈബർ സെൽ ഇൻസ്‌പെക്ടർ വർഗീസ് അലക്‌സാണ്ടർ കാസർകോട് എസ്.എം.എസ് ഡിവൈഎസ്പിയാകും. ഹൈക്കോടതി ലൈസൺ ഓഫിസർ സി.കെ ബിനോയ് ചെറിയാനെ എറണാകുളം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. മാനന്തവാടി ഇൻസ്‌പെക്ടർ ടി.എ അഗസ്റ്റിൽ വയനാട് എസ്.എം.എസ് ഡിവൈഎസ്പിയാകും.
മൂന്നാർ എസ്.എച്ച്.ഒ രാജൻ കെ.അരമന ഇടുക്കി ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം നേടി. തിരുവനന്തപുരം ഇക്കണോമിക്‌സ് ഒഫൻസ് വിംങ് ഇൻസ്‌പെക്ടർ പി.അനിൽകുമാർ തിരുവനന്തപുരം നോർത്ത് ട്രാഫിക് ഡിവൈഎസ്പിയാകും. കൊല്ലം ഐപി അലക്‌സാണ്ടർ തങ്കച്ചൻ ചാത്തന്നൂർ ഡിവൈഎസ്പിയാകും. പോത്തൻകോടി ഐപി ജി.ആർ അജീഷ്, എസ്.എസ്.ബി ഇന്റലിജൻസ് ഡിവൈഎസ്പിയാകും. പാനൂർ ഐപി സുധീർ കല്ലനും, തേഞ്ഞിപ്പാലം ഐപി ജീവൻ ജോർജും കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായി നിയമനം നേടി.
മേലത്തൂർ എസ്.എച്ച്ഒ പി.എം ഗോപകുമാർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചി ഡിവൈഎസ്പിയായി നിമയനം നേടി. പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എൻ.ആർ.ഐ സെൽ ഇൻസ്‌പെക്ടർ കെ.എസ് പ്രകാശ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡിവൈഎസ്പിയാകും. കൊച്ചി സിറ്റി സൈബർ ഡോം ഇൻസ്‌പെക്ടർ എസ്.സുൽഫിക്കർ കൊച്ചി സൈബർ പൊലീസ് സ്റ്റേഷൻ ഡിവൈഎസ്പിയായും, വിജിലൻസ് ഇൻസ്‌പെക്ടർ പി.രാജേഷ് കണ്ണൂർ സിറ്റി നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായും നിയമനം നേടി.
സജേഷ് വളപറമ്പിലിനെ കണ്ണൂർ അഡീഷണൽ എസ്.പിയായും, എ.ആർ ഷാനിഹാനെ കൊല്ലം റൂറൽ അഡീഷണൽ എസ്.പിയായും, ഇമ്മാനുവേൽ പോളിനെ ഇടുക്കി അഡീഷണൽ എസ്പിയായും, എ.പി ചന്ദ്രനെ കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പിയായും, കെ.എസ് ഷാജിയെ കണ്ണൂർ റൂറൽ അഡീഷണൽ എസ്.പിയായും, എസ്.ഷംസുദീനെ കണ്ണൂർ റൂറൽ അഡീഷണൽ എസ്.പിയായും നിയമിച്ചു. സി.എം ദേവദാസനെ പാലക്കാടും, ഗിൽസൺ മാത്യുവിനെ ആലപ്പുഴയിലും, പി.വി ബേബിയെ പത്തനംതിട്ടയിലും, പി.ബിജിരാജിനെ മലപ്പുറത്തും, ജെ.കെ ഡിനിലിനെ തിരുവനന്തപുരം റൂറലിലും, ടി.എസ് സിനോജിനെ തൃശൂർ റൂറലിലും അഡീഷണൽ എസ്.പിമാരായി നിയമിച്ചു.