വൈക്കം : അക്ഷയ പുസ്തക നിധിയും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി പ്രതിഭാ സംഗമവും ബാലസാഹിത്യ ശില്പശാലയും നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി
മുൻ സാഹിത്യ അക്കാദമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Advertisements
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ സി എം കുസുമൻ അദ്ധ്യക്ഷനായി. കാർട്ടൂണിസ്റ്റ് ശത്രു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്ന൯, തങ്കമ്മ വർഗീസ്, വി. എൻ. ബാബു, കെ. കെ.ബാബുക്കുട്ടൻ, ഡി.എം. ദേവരാജൻ പ്രിയ പ്രദീപ്, ആർട്ടിസ്ററ് വാസുദേവൻ, എന്നിവർ സംസാരിച്ചു. ശത്രു എന്ന അപര നാമ
ത്തിൽ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റ് ജെയിംസിന്റെ ചിത്രരേഖ എന്ന കാർട്ടൂൺ പുസ്തകത്തിന്റെ പ്രകാശനം ഡോ. സി. എം കുസുമന് നൽകി പായിപ്ര രാധാകൃഷ്ണൻ നിർവ്വഹിച്ചു.