കോട്ടയത്തെ രുചിക്കൂട്ടിൻ്റെ സംഗീതം ആസ്വദിക്കാൻ പഠിപ്പിച്ച കാർജീൻ റസ്റ്ററൻ്റിന് ഒന്നാം പിറന്നാൾ. ഒരു വർഷം കൊണ്ട് വേറിട്ട രുചിയുടെ വഴി വെട്ടിയ കാർജീൻ , രുചിയിലും പശ്ചാത്തലത്തിലും വേറിട്ട അന്തരീക്ഷമാണ് ഒരുക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ കെട്ടിയടച്ച കോട്ടയത്തിൻ്റെ ഹോട്ടൽ അന്തരീക്ഷം തന്നെ മാറ്റി മറിച്ച സങ്കൽപ്പമാണ് കാർജീനിലൂടെ യാഥാർത്ഥ്യമായത്. തിരക്കേറിയ റോഡരികിൽ ശാന്തമായ അന്തരീക്ഷത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനും , സമയം ചിലവഴിക്കാനുമുള്ള സാഹചര്യമാണ് കാർജീൻ ഒരുക്കിയത്. ഇത് തന്നെയാണ് കാർജീനിനെ വേറിട്ട് നിർത്തിയത്. ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി മന്ത്രി വി. എൻ വാസവൻ കാർജീനിൽ എത്തി വിളക്ക് തെളിയിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്ക് വച്ചു. കാർജീൻ മാനേജ്മെൻ്റും , ജീവനക്കാരും ഉപഭോക്താക്കളും ആഘോഷത്തിൽ പങ്ക് ചേർന്നു.
കോട്ടയത്തെ രുചിക്കൂട്ടിൻ്റെ സംഗീതം ആസ്വദിക്കാൻ പഠിപ്പിച്ച കാർജീൻ രണ്ടാം വർഷത്തിലേയ്ക്ക് ! ഒന്നാം വാർഷികാഘോഷങ്ങൾക്ക് നിറം പകർന്ന് മന്ത്രി വി. എൻ വാസവൻ
